‘വഖഫ് ബോർഡിൽ സ്ത്രീകളും, അമുസ്ലിംങ്ങളും; വഖഫ് നിയമ ഭേദഗതി ബിൽ പകർപ്പ് പുറത്ത്

നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. സ്ത്രീകളും, അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കെ വഖഫ് നൽകാനാവൂ. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ് ലോഡ് ചെയ്യണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ജെപിസി നിർദേശിച്ച ഭേദഗതികളോടെയാണ് ഏറെ നിർണായകമായ ബിൽ ലോക്സഭയിലെത്തുക.ആഹ്വാനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബില്ല് അവതരിപ്പിക്കും. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ സംസാരിക്കും.
എൻഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇതോടെ TDP യുടെ പിന്തുണ കൂടി ലഭിച്ചേക്കും. വഖഫ് നിയമ ഭേദഗതി ബില്ലിന് ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. പാർലമെന്റിൽ ചേർന്ന ഇന്ത്യ സഖ്യ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. വഖഫ് നിയമ ഭേദഗതി ബില്ല് ഭൂരിപക്ഷ വോട്ടോടെ നാളെ ലോകസഭയിൽ പാസാക്കിയാൽ മറ്റന്നാൾ രാജ്യസഭയിൽ ബില്ല് ചർച്ചയ്ക്ക് വയ്ക്കും.
Story Highlights : Copy of Waqf Law Amendment Bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here