Advertisement

‘വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരും’; മുഖപ്രസംഗവുമായി ദീപിക

April 1, 2025
2 minutes Read
deepika

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖപ്രസംഗവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യ മുന്നണി എതിര്‍ത്താലും ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംപിമാരോട് ദീപിക ആഹ്വാനം ചെയ്യുന്നു.

മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും. ഇപ്പറയുന്നതിന്റെ ന്യായം കോണ്‍ഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണ്. നിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നതു വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോടു കണക്കു പറയേണ്ട ചരിത്രം – മുഖപത്രത്തില്‍ വ്യക്തമാക്കി.

വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും – മുഖപത്രത്തില്‍ പറയുന്നു.

Read Also: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന

വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വച്ചേക്കാമെന്നും ‘ഇന്ത്യ’ മുന്നണി അതിനെ എതിര്‍ക്കുകയാണെങ്കിലും മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ അനുകൂലമായി വോട്ടു ചെയ്യണമെന്നു കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ജനങ്ങളെ സഹായിക്കുമെന്ന് മുനമ്പത്ത് എത്തി പറയുകയും പാര്‍ലമെന്റില്‍ നിയമ ഭേദഗതിയെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് എന്നും വിമര്‍ശനമുണ്ട്.

എം പി ഹാരിസ് ബീരാനും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. ബില്ല് പാസാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. തീര്‍ച്ചയായും അവര്‍ക്കതിന് അവകാശമുണ്ട്. പക്ഷേ, ഭരണഘടന ഉറപ്പുനല്‍കുന്ന ഇതേ അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ മനുഷ്യര്‍ സമരപ്പന്തലില്‍ ഇരിക്കുന്നതെന്നുകൂടി മനസിലാക്കിയാല്‍ കൊള്ളാം. ഭൂമി കൈവശെപ്പടുത്തിയ മതബോര്‍ഡിനെതിരേ അതിന്റെ ഭാഗമായ ട്രൈബ്യൂണലിനെ സമീപിക്കുന്നതിനു പകരം നേരിട്ടു കോടതിയില്‍ പോകാന്‍ ഇരകള്‍ക്കു സാധിക്കണം. ഈ രാജ്യത്തെ നിയമം അനുസരിച്ചു കാശുകൊടുത്തു വാങ്ങിയ ഭൂമിക്കുവേണ്ടി മറ്റൊരു മതത്തിന്റെയും ട്രൈബ്യൂണല്‍ പടിക്കല്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേട് ഹാരിസ് ബീരാന്‍ ഉള്‍പ്പെടെയുള്ള വഖഫ് ആരാധകര്‍ക്കില്ല- മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Story Highlights : Deepika Newspaper editorial about waqf amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top