കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിൽ പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി. കൃഷ്ണപുരത്തെ ഒളിസങ്കേതത്തിൽ നിന്നാണ് നാടൻ ബോംബ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ കൃഷ്ണപുരത്തെ നക്കലാലിലാണ് ഒളിവിൽ താമസിച്ചത്. പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെത്തി.
ജിം സന്തോഷിന്റെ വീട്ടിലെത്തിയ ശേഷം തിരികെ കൊണ്ടുപോയ നാടൻ ബോംബാണ് കണ്ടെത്തിയത്. ബോംബുകൾ നിർവീര്യമാക്കി. പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ചതിനെ തുടർന്നാണ് പ്രതികൾ ആദ്യം ഒളിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. ക്ലാപ്പനയിലെ സി പി ഐ എം പ്രദേശിക നേതാവിന്റെ വീട്ടിലും പ്രതിയ്ക്കായി പോലീസ് അന്വേഷണം നടത്തി. സിപിഐഎം പ്രദേശിക നേതാവിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി.
നേരത്തെ മുഖ്യപ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ മഴുവും വെട്ടുകത്തിയും കണ്ടെത്തിയിരുന്നു. കൊലപാതകസംഘത്തിൽ ഉണ്ടായിരുന്ന സോനു പിടിയിലായിരുന്നു. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് . മാരകായുധങ്ങൾ പിടിച്ചെടുത്തത്.
Story Highlights : Karunagappally murder Bomb found from the place where the accused were hiding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here