Advertisement

റീ എഡിറ്റഡ് എമ്പുരാൻ തീയറ്ററുകളിൽ എത്തി; ലൈസൻസ് ലഭിച്ചാൽ നാളെ രാവിലെ മുതൽ പ്രദർശനം

April 1, 2025
1 minute Read

റീ എഡിറ്റഡ് എമ്പുരാൻ തീയറ്ററുകളിൽ എത്തി. ഡൗൺലോഡിങ് തുടങ്ങി. ലൈസൻസ് ലഭിച്ചാൽ നാളെ രാവിലെ മുതൽ പ്രദർശനം തുടങ്ങും. ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയേറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കും.

വില്ലന്റെ പേരുമാറ്റമടക്കം ഇരുപത്തിനാല് വെട്ടുമായി എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്റംഗിക്ക് പകരം ബൽദേവ് എന്നാക്കി. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയുട്ടുണ്ട്.

Read Also: കൊച്ചു സ്റ്റീഫനായി പ്രണവ് മോഹൻലാൽ ; സസ്പെൻസ് പൊളിച്ച് പൃഥ്വിരാജ്

സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.

Story Highlights : Re-edited Empuraan movie hits theaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top