ലഹരിക്കെതിരായ എസ്‌കെഎന്‍40 യാത്രയുടെ രണ്ടാം ഘട്ടം ഞായറാഴ്ച മുതല്‍

SKN 40 കേരള യാത്രക്ക് ആദ്യഘട്ട സമാപനം. തൃശൂര്‍ ജില്ലയില്‍ സമാപിച്ച യാത്രയുടെ രണ്ടാം ഘട്ടം വരുന്ന ഞായറാഴ്ച മലപ്പുറത്ത് നിന്ന് തുടങ്ങും. ഉത്തര കേരളത്തിലും ലഹരി വിരുദ്ധ സന്ദേശമെത്തിച്ച് യാത്ര ഈ മാസം 20 ന് കോഴിക്കോട് സമാപിക്കും. (SKN 40 antidrug campaign round 2 from sunday)
ലോക മാധ്യമ ചരിത്രത്തില്‍ പുതു ചരിത്രമെഴുതുകയാണ് ആര്‍ ശ്രീകണ്ഠന്‍ നായരും ട്വന്റിഫോറും. ലഹരി വിരുദ്ധ സന്ദേശവുമായി ഇത്തരമൊരു യാത്ര മറ്റൊരു മാധ്യമവും ചീഫ് എഡിറ്ററും നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള SKN ന്റെ അഭിമുഖത്തോടെയാണ് യാത്ര മാര്‍ച്ച് 16 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയത്.
Read Also: എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത്, കോണ്‍ഗ്രസ് എംപിമാര്‍; ഇരുസഭകളിലും നോട്ടീസ്
മീനച്ചൂടിന്റെ ഉച്ചസ്ഥായിയിലാണ് അരുത് അക്രമം അരുത് ലഹരി എന്ന സന്ദേശവുമായി കേരള യാത്ര തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടത്. കേരളത്തിന്റെ നെഞ്ചകം പൊള്ളിക്കുന്ന ലഹരിയുടേയും അക്രമങ്ങളുടേയും തായ് വേരറുക്കാന്‍ കനത്ത ചൂട് വകവെയ്ക്കാതെ ജനങ്ങള്‍ ട്വന്റി ഫോറിനൊപ്പം കൂടി. ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ എപ്പോള്‍ എന്നാണ് തടിച്ചു കൂടിയ ജനക്കൂട്ടം ചോദിച്ചത്. രാഷ്ട്രീയ നേതാക്കള്‍ ,ആത്മീയ രംഗത്തുള്ളവര്‍ ,വീട്ടമ്മമാര്‍ ,വിദ്യാര്‍ഥികള്‍ ,ടെക്കികള്‍ ,തൊഴിലാളികള്‍, കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍ എന്നു തുടങ്ങി സമസ്ത മേഖലയിലുള്ളവരും SKN 40 കേരള യാത്രയില്‍ അണി ചേര്‍ന്നു
തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം, ഇടുക്കി ,എറണാകുളം ,തൃശൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ട യാത്ര പൂര്‍ത്തീകരിച്ചത്. പലയിടങ്ങളിലും ലഹരി മാഫിയയെക്കുറിച്ച് വിശദീകരിക്കാന്‍ സ്ത്രീകളും കുട്ടികളും മുന്നോട്ടു വന്നു. നടപടിയെടുക്കാമെന്ന് പൊലീസും എക്‌സൈസും തത്സമയം ഉറപ്പും നല്‍കി വര്‍ധിത വീര്യത്തോടെ ,ആത്മാര്‍ത്ഥതയോടെ SKNന്‍ ഞായറാഴ്ച മുതല്‍ വീണ്ടും കേരള യാത്ര തുടങ്ങും .എന്റെ കേരളം എന്റെ അഭിമാനം എന്ന് നാടും നഗരവും ആര്‍ത്തു വിളിക്കുന്നു. ഇനി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നാണ് തുടക്കം .ഉത്തര കേരളത്തില്‍ ഉടനീളം SKN എത്തും.
Story Highlights : SKN 40 antidrug campaign round 2 from sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here