‘എമ്പുരാൻ സിനിമ എല്ലാവരും കാണണം, സിനിമക്കെതിരെയുള്ള ആക്രമണത്തെ തോൽപ്പിക്കുന്നത് സിനിമ കണ്ട് ആകണം’ ;ദീപാ ദാസ് മുൻഷി

എമ്പുരാനെതിരെയുള്ള ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് AICC ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. ഇത്തരം അക്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. എമ്പുരാൻ സിനിമ എല്ലാവരും കാണണം. സിനിമക്കെതിരെയുള്ള ആക്രമണത്തെ തോൽപ്പിക്കുന്നത് സിനിമ കണ്ട് ആകണം. സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം ശക്തമാക്കണം. നിലവിൽ പ്രവർത്തനം പോരെന്ന് വിലയിരുത്തൽ.
ചാനൽ ചർച്ചകളിൽ മുഖങ്ങൾ ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണം. വഖഫ് ഭേദഗതി ബില്ലിൽ നിലപാട് എടുത്തത് പാർട്ടി ദേശീയ നേതൃത്വം. ഹിന്ദു രാജ്യം സൃഷ്ടിക്കുകയാണ് ബിജെപി യുടെ അജണ്ട. തുടർ നടപടി പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്. മലയാളത്തില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ചിത്രം. അതേസമയം വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.
Story Highlights : Deepa Das Mushi on Empuraan Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here