നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം; രണ്ടു പേര്‍ക്ക് പരുക്ക്

തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്. മൂന്ന് പേരെ കന്നല്‍ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് സാബിര്‍ കുഴഞ്ഞ് വീണു.
Story Highlights : Man stung by wasps dies in Gudalur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here