Advertisement

‘വഖഫ് വിശ്വാസപരമായ അവകാശം, ഊടുവഴിയിലൂടെ സ്വത്തുകൾ പിടിച്ചെടുക്കാൻ കേന്ദ്ര ശ്രമം’: മുസ്ലിം ലീഗ്

April 2, 2025
1 minute Read
Sadiq Ali Shihab Thangal against groups in samastha

വഖഫ് സ്വത്തുകൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാൻ കേന്ദ്ര ശ്രമമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ ശക്തമായി എതിർക്കും. ബിജെപിയ്ക്ക് ഗൂഢലക്ഷ്യം. ബില്ല് പാസായാൽ കോടതിയെ സമീപിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം എന്ന് തന്നെയാണ് നിലപാട്.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം. മുനമ്പത്ത് നിന്ന് കുടിയിറക്കണമെന്ന് ഒരഭിപ്രായവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മറ്റ് ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളും ഇതുപോലെ പിടിച്ചെടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത് വിശ്വാസത്തിലുള്ള ഇടപെടലാണ്. ചിലർ ദുരദ്യേശപരമായി മറ്റു വിഷയങ്ങളുമായി കൂട്ടിക്കെട്ടുന്നു. കോൺഗ്രസുമായി വിശദമായി ചർച്ച ചെയ്തിരുന്നു. ഇതിൽ വ്യക്തത ഉണ്ട്. ന്യൂന പക്ഷ അവകാശങ്ങൾ ധ്വംസിക്കുന്നതാണ്. മുനമ്പം പ്രശ്‌ന പരിഹാരം കേരള സർക്കാരിന് പരിഹരിക്കാൻ കഴിയുന്നത് ആണ്. അതിനെ വഖഫ് ബില്ലിൽ കൊണ്ട് പോയി കെട്ടുകയാനിന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ മറുപടി നല്‍കി.

Story Highlights : muslim league opposes waqf bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top