ആദ്യം വിരാട് കോലി അവസാനം പട്ടീദാര്‍; പവര്‍പ്ലേ ബാറ്റിങില്‍ തകര്‍ന്നടിഞ്ഞ് ബംഗളുരു

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു പവര്‍ പ്ലേയില്‍ കാഴ്ച്ചവെച്ചത് ദയനീയ പ്രകടനം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് പവര്‍ പ്ലേയില്‍ വിരാട് കോലിയെയും ദേവ്ദത്ത് പടിക്കലിനെയും ഫില്‍ സോള്‍ട്ടിനെയും ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ 96ന് അഞ്ച് എന്നതാണ് സ്‌കോര്‍. ലിയാം ലിവിംഗ്സ്റ്റണും 22 ബോളില്‍ നിന്ന് 21 റണ്‍സും രണ്ട് ബോളില്‍ നിന്ന് റണ്‍സ് ഒന്നുമെടുക്കാതെ ക്രുനാല്‍ പാണ്ഡ്യയും ക്രീസിലുണ്ട്. 20 ബോളില്‍ നിന്ന് ജിതേഷ് 33 റണ്‍സും എടുത്ത് ക്രീസിലുണ്ട്. വിരാട് കോലി എഴും ദേവ്ദത്ത് പടിക്കലിന്റെയും നാലും ഫില്‍ സാള്‍ട്ടന്‍ പതിനാലും രജത് പാട്ടീദാര്‍ പന്ത്രണ്ടും ജിതേഷ് 33 റണ്‍സുമെടുത്താണ് പുറത്തായത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ് രണ്ടും അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.
Story Highlights: Royal Chellengers Bengaluru vs Gujarat Titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here