Advertisement

വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

April 2, 2025
Google News 2 minutes Read

സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. NDA സഖ്യകക്ഷിയായ ടിഡിപി മുന്നോട്ട് വെച്ച നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ ബില്ല് എന്നും സൂചനയുണ്ട്.

ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.

Read Also: ‘വഖഫ് ബോർഡിൽ സ്ത്രീകളും, അമുസ്ലിംങ്ങളും; വഖഫ് നിയമ ഭേദഗതി ബിൽ പകർപ്പ് പുറത്ത്

മുനമ്പം വിഷയത്തിന്റെ പേരിൽ വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്നും ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം എടുത്തു. ബില്ലിന്മേലുള്ള ചർച്ചക്കായി എട്ടു മണിക്കൂറാണ് മാറ്റി വയ്ക്കുക. എൻഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇതോടെ ടിഡിപിയുടെ പിന്തുണ കൂടി ലഭിച്ചേക്കും.

Story Highlights : Waqf amendment Bill in Lok Sabha today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here