കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പൊലീസ് കേസെടുത്തു.
2022 മുതല്‍ ഷിജാസും ഈ യുവതിയും ഒരുമിച്ച് കഴിഞ്ഞു വരികയാണ്. 2024ലാണ് യുവതിയോട് മയക്കുമരുന്ന് ക്യാരിയറാകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യുവതി വിസമ്മതിച്ചു. ഇതിന് പിന്നാലെ ക്രൂരമായ ആക്രമണം ഷിജാസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നുവെന്നാണ് യുവതിയുടെ പരാതി. മദ്യക്കുപ്പികൊണ്ട് കൈയില്‍ മുറിവേല്‍പ്പിച്ചുവെന്നും അനുവാദമില്ലാതെ പച്ചകുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശേരി സ്വദേശി കേസെടുത്തത്.
Story Highlights : Woman complains of being forced to become a drug carrier in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here