BJP ക്രൈസ്തവർക്കായി മുതലക്കണ്ണീർ ഒഴുക്കുന്നു, വൈദികരുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു: കൊടിക്കുന്നില്‍ സുരേഷ്

മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ബിജെപി ക്രൈസ്തവർക്കായി മുതലക്കണ്ണീർ ഒഴുക്കുന്നു. എന്തെങ്കിലും ആത്മാർത്ഥത ബിജെപിക്ക് ഉണ്ടോ. പൊലീസ് നിസ്സംഗത പാലിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. ക്രൈസ്തവർക്കെതിരെയുള്ള അവരുടെ നിലപാട് സഭയിൽ മനസ്സിലാക്കാൻ സാധിച്ചു. ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം വോട്ടിനുവേണ്ടി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ സ്നേഹം കാണിക്കുന്നത്. ഈ ക്രൈസ്തവ സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.
വിഷയത്തിൽ കേരളത്തിലെ കേന്ദ്രമന്ത്രിമാർ ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ല. വഖഫ് ബില്ലിൽ കോൺഗ്രസിനെ ലഭിച്ചത് ഒരു മണിക്കൂർ 30 മിനിറ്റ് ആണ്. ഇതിനുള്ളിൽ ആരൊക്കെ സംസാരിക്കണം എന്നത് സംബന്ധിച്ച് പാർലമെൻററി പാർട്ടി ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. രാഹുൽ ഗാന്ധി അംഗീകരിച്ചതിനുശേഷം ആണ് ആ ലിസ്റ്റിലുള്ള നേതാക്കൾ സംസാരിച്ചത്.
ജെ പിസിലുണ്ടായിരുന്ന 3 അംഗങ്ങളും സംസാരിക്കണമെന്നാണ് തീരുമാനിച്ചത്. പാട്ട് തീരുമാനച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവ് ഗോഗോയ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. പ്രിയങ്ക ഗാന്ധി ഇപ്പോൾ സ്ഥലത്തില്ല. ഏറ്റവും അടുത്ത ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അവരെ കാണാൻ യുഎസ്എൽ പോയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. പാർലമെൻററി പാർട്ടിയെയും അറിയിച്ചിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
Story Highlights : kodikunnil suresh mp jabalpur cruel attack on minorities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here