Advertisement

മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ പത്തിനെത്തും

April 3, 2025
1 minute Read

മമ്മൂട്ടി ആരാധകരും ചലചിത്ര പ്രേമികളും മാസങ്ങളായി കാത്തിരുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം എന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.

ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം. അറിയിച്ചിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ് സംവിധായകന്‍ ഗൗതം വി മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറാണ് ബസൂക്ക.സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡെന്നീസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും, എന്നിവയ്ക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ പോസ്റ്ററും ടീസറും ഇതിനകം വൈറലായിരുന്നു. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാണ് ട്രെയിലറിന്റെ ഹൈലേറ്റ്.
തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നീസ്.

Story Highlights : Mammootty’s ‘Bazooka’ release April 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top