Advertisement

മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേൾക്കും

April 3, 2025
Google News 2 minutes Read
exalogic

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി.

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

Read Also: വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു

സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസ്യതയുള്ള രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നതാണ് കോടതി നിലപാട്.

Story Highlights : Masappady case; Delhi High Court to hear again in July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here