കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി, രാജിവെക്കത്തെ മുന്നോട്ട് പോകാൻ കഴിയില്ല: ഷോൺ ജോർജ്

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയും പ്രതിയായി വരും, ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ പാടില്ല. രാജിവെക്കത്തെ മുന്നോട്ട് പോകാൻ കഴിയില്ല. വാങ്ങിയ പണത്തെ കൈക്കൂലിയായി കണക്കാക്കാൻ മാത്രമേ കഴിയൂ.
ഇന്ന് നമ്മുടെ മുന്നില്‍ മാന്യത കാണിക്കുന്ന പലരും ഈ കേസില്‍ പ്രതിയാകും. വലിയ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടിൽ പെടാത്ത തുകകൾ ഉണ്ട്. വിദേശ യാത്രകൾ ഒക്കെ പിന്നെ എന്തിനാണ്?. കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി. മുഖ്യമന്ത്രിയുടെ മകളാണ് പ്രതിയെന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയാണ് പ്രതിയെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി. രാജ്യത്തെ അഴിമതിക്ക് കൂട്ടുനിക്കുന്ന നേതാവല്ല നരേന്ദ്ര മോദി. ബിജെപി ഒരു അഴിമതിക്കും കൂട്ടുനിൽക്കില്ല. ശക്തമായ നടപടി തന്നെയുണ്ടാകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് SFIO കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി.
Story Highlights : Shone George on masappadi sfio charge sheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here