Advertisement

‘വഖഫ് ബില്ല് പാസാക്കിയത് നന്നായി, രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടും’: വെള്ളാപ്പള്ളി നടേശൻ

April 3, 2025
1 minute Read

പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരനാണ്. വളഞ്ഞ വഴി അറിയാത്ത നേതാവാണ്. ബിജെപിയിൽ എല്ലാവരും ഒരേ ഗ്രൂപ്പായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അണിനിരക്കുമെന്നാണ് വിശ്വാസം. കഴിവുള്ള കച്ചവടക്കാരൻ ആയ നേതാവാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.

വഖഫ് ബിൽ പാസാക്കിയത് നന്നായി. മുനമ്പം പ്രശ്നം പരിഹരിക്കാനാകും. ബിൽ മുസ്ലിങ്ങൾക്ക് എതിരല്ല. നിയമം ഗുണപരമാണ്. മുസ്ലിങ്ങളുടെ ശക്തി തെളിയിച്ചതാണ് ലോക്സഭയിൽ കണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എമ്പുരാൻ സിനിമ കണ്ടില്ല. സിനിമ കാണുന്ന സ്വഭാവം ഇല്ല. അതിനെക്കുറിച്ച് പലരും പലതും പറയുന്നു. കൂടുതൽ പറയിപ്പിച്ച് എന്നെ കുഴപ്പിക്കേണ്ട എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

വെള്ളാപ്പള്ളിയുമായി കാലങ്ങളായുള്ള ബന്ധമെന്ന് രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. ഇത് രാഷ്ട്രീയ സന്ദർശനം അല്ല. സന്ദർശനത്തിനുശേഷം വലിയ ഊർജ്ജത്തോടെയാണ് താൻ മടങ്ങുന്നത്. വെള്ളാപ്പള്ളിയുമായി ഉള്ളത് വ്യക്തിബന്ധം. ഈഴവ വോട്ട് ബിജെപിക്ക് ലഭിക്കുന്നത് ചോർച്ചയിലൂടെ അല്ല. പുതിയ കാലത്ത് നല്ല പാർട്ടിക്ക് ആളുകൾ വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Story Highlights : vellappally natesan support over Rajeev Chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top