ജീവിതം നശിച്ചു, ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
വർഷങ്ങളായി താൻ ലഹരി ഉപയയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.
ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ലഹരിയിൽ നിന്നും ഒരു മോചനം ആവശ്യമാണെന്നും പൊലീസ് സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ.
കുറച്ചു ദിവസമായി താനൂർ പൊലീസ് ലഹരിക്കെതിരായിട്ടുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്.
ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു.
Story Highlights : A youth reached the Thanoor police station seeking rescue from drug use
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here