തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന്‍റെ ലഹരിക്കേസ് അട്ടിമറിച്ച SI യെ സ്ഥലംമാറ്റി

തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന്‍റെ ലഹരിക്കേസ് അട്ടിമറിച്ച എസ്ഐക്ക് സ്ഥലംമാറ്റം. തിരുവല്ലം എസ്ഐ ആയിരുന്ന തോമസിനെയാണ് സ്ഥലം മാറ്റാൻ തീരുമാനിച്ചത്. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.
ഷാഡോ പൊലീസ് പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയ തൊണ്ടി മുതൽ മഹസറിൽ ഉൾപ്പെടുത്താതെ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടാ നേതാവ് പൊക്കം ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്,തിരുവല്ലം എസ്ഐ തയ്യാറാക്കിയ മഹസറിൽ നിന്ന് ഒഴിവാക്കി. എംഡിഎംഎയുടെ അളവിലും മാറ്റംവരുത്തി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് അന്വേഷണം നടത്തിയ ഡിസിപി നകുൽ ദേശ്മുഖം എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോർട്ട് നൽകി.തുടർന്നാണ് കമ്മീഷണർ നടപടിയെടുത്തത്.
Story Highlights : SI who foiled drug case of gangster in Thiruvananthapuram transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here