Advertisement

SKN 40 കേരള യാത്ര; രണ്ടാംഘട്ടത്തിന് നാളെ തൃശൂരിൽ തുടക്കം

April 5, 2025
2 minutes Read

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ നടത്തുന്ന SKN 40 കേരള യാത്രയുടെ രണ്ടാംഘട്ടത്തിന് നാളെ തൃശൂരിൽ തുടക്കം. തേക്കിൻകാട് മൈതാനിയിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടു കൂടി യാത്ര ആരംഭിക്കും. വടക്കൻ കേരളത്തിലും ലഹരി വിരുദ്ധ സന്ദേശമെത്തിച്ച് യാത്ര ഈ മാസം 20ന് കോഴിക്കോട് ബീച്ചിൽ മഹാസമ്മേളനത്തോടെ സമാപിക്കും.

ലഹരിക്കും അക്രമത്തിനും എതിരായ SKN-40 കേരള യാത്രയിൽ പ്രായഭേദമന്യേ ആയിരങ്ങൾ അണിനിരക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നിന്ന് രാവിലെ ഏഴുമണിക്ക് രണ്ടാംഘട്ട യാത്രക്ക് തുടക്കമാകും. പൂങ്കുന്നം ഗ്രാമത്തിലും ശ്രീ കേരളവർമ്മ കോളേജിലും യാത്രയെത്തും. അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിലെ വിദ്യാർത്ഥികളും അധ്യാപകരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകും. എരുമപ്പെട്ടിയിൽ നാടാകെ ഒന്നിച്ചുള്ള ലഹരി പോരാട്ടത്തിന് ആകും സാക്ഷ്യം വഹിക്കുക.

രണ്ടാം ഘട്ടത്തിലെ ആദ്യ ദിനം വടക്കാഞ്ചേരി ഏങ്കക്കാട് സമാപിക്കും. ചേലക്കര, കുത്താമ്പുള്ളി, ചെറുതുരുത്തി, തൃശ്ശൂർ നഗരം, അരിമ്പൂർ എന്നിവിടങ്ങളിലും തിങ്കളാഴ്ച യാത്രയെത്തും. 8, 9 തീയതികളിൽ യാത്ര പാലക്കാടെത്തും. 10,11,12 തീയതികളിലാണ് മലപ്പുറം ജില്ലയിലെ പര്യടനം. പതിമൂന്നിനും പതിനാലിനും വയനാട്ടിലും പതിനഞ്ചിനും പതിനാറിനും കോഴിക്കോട് ജില്ലയിലുമാണ് പര്യടനം. കണ്ണൂർ ജില്ലയിൽ 17,18 തിയതികളിൽ യാത്ര എത്തും. ഈമാസം പത്തൊന്പതിനാണ് കാസർഗോഡ് ജില്ലയിലെ പര്യടനം. ഇരുപതാം തീയതി കോഴിക്കോട് ബീച്ചിൽ നടക്കുന്ന യാത്രയുടെ സമാപന ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും.

Story Highlights : SKN 40 Kerala yatra second phase begins from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top