Advertisement

‘രാജ്യത്ത് ഭയം ഭരിക്കുന്ന സമയം; മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രവർത്തിക്കും’; എംഎ ബേബി

April 6, 2025
2 minutes Read

താനല്ല പാർട്ടിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പദവിയൊഴിഞ്ഞ നേതാക്കൾ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കും. രാജ്യത്ത് ഭയം ഭരിക്കുന്ന സമയത്താണ് പാർട്ടി കോൺഗ്രസ് ചേർന്നത്. കേന്ദ്രസർക്കാരിനെ നിഷ്കാസനം ചെയ്ത് സമൂഹത്തെ വിഷ വിമുക്തമാക്കുക എന്ന ഉത്തരവാദിത്വമാണ് പാർട്ടിക്ക് ഉള്ളതെന്നും എം എ ബേബി ട്വന്റിഫോറിനോട് പറഞ്ഞു.

പാർട്ടി കൂട്ട് ഉത്തരവാദിത്വമാണ് എല്ലാകാലവും പിന്തുടരുന്നത്. മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്ന വര്‍ഗീയ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തത്തും. വിശ്വാസികളെ അണിനിരത്തി വിശ്വാസത്തെ വർഗീയവൽക്കരിക്കുന്നത് നേരിടുമെന്ന് എംഎ ബേബി പറഞ്ഞു. നവ ഫാസിസ്റ്റ് ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് എംഎ ബേബി പറഞ്ഞു.

Read Also: CPlMൻ്റെ ശക്തി വിളിച്ചോതി പ്രകടനവും പൊതു സമ്മേളനവും; 24-ാം പാർട്ടി കോൺഗ്രസ് സമാപിച്ചു

പാർട്ടി കോൺഗ്രസിന്റെ തുടക്കം മുതൽതന്നെ എംഎ ബേബി ജനറൽ സെക്രട്ടറിയാകുമെന്ന സൂചനയുണ്ടായിരുന്നു. ഇന്ന് ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനം പാർട്ടി കോൺഗ്രസ് ഏകകണ്ഠേന അംഗീകരിച്ചു. ഇന്നലെ രാത്രി ചേർന്ന പി ബി യോഗത്തിൽ പ്രകാശ് കാരാട്ടാണ് എംഎ ബേബിയുടെ പേരു നിർദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. ഇന്നു കേന്ദ്രകമ്മിറ്റിയിലും ഇത് ആവർത്തിച്ചു. പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് എംഎ ബേബി ജനറൽ സെക്രട്ടറി എന്നു പ്രഖ്യാപിച്ചത്.

Story Highlights : CPIM General Secretary MA Baby says a time when fear reigns in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top