പരുക്ക് ഭേദമായി ബുംറ തിരിച്ചെത്തി; അടുത്ത മത്സരത്തിൽ മുംബൈക്കായി ഇറങ്ങും

പരുക്ക് ഭേദമായി ഐപിഎല്ലിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തി. അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആയി ഇറങ്ങും. ബോർഡർ ഗാവസ്കർ പരമ്പരയ്ക്കിടെയാണ് ഇന്ത്യൻ പേസർ ബുംറക്ക് പുറത്തിന് പരുക്കേറ്റത്. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 13ന് ഡൽഹിക്ക് എതിരായ മത്സരത്തിൽ തിരിച്ചെത്തും.
‘റെഡി ടു റോര്‍’ എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചാണ് ബുംറ ടീമിൽ തിരികെ എത്തിയ കാര്യം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പരുക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുംറയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു.
ഇതോടെയാണ് താരം മുംബൈ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രം ജയിക്കാനായ മുംബൈക്ക് ബുംറയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നൽകും. ഈ സീസണിൽ മുംബൈ കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും ഭാഗമാകാൻ ബുംറയ്ക്ക് സാധിച്ചിരുന്നില്ല. ഗുജറാത്തിനെതിരായ അവസാന മത്സരത്തിലെ ടോസിന് മുമ്പ് ബുംറ വൈകാതെ മടങ്ങി വരുമെന്ന് നായകൻ ഹാര്‍ദിക് പാണ്ഡ്യ സൂചന നൽകിയിരുന്നു.
Story Highlights : ipl2025 jasprit bumrah joins mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here