പാലക്കാട് കാട്ടാന ആക്രമണം; യുവാവിന് മരണം സംഭവിച്ചത് അമ്മയെ രക്ഷിക്കുന്നതിനിടയിൽ

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് അമ്മയെ രക്ഷിക്കുന്നതിനിടയിലെന്ന് ദൃക്സാക്ഷി. കൂട്ടംതെറ്റി വന്ന ഒറ്റയാനാണ് ആക്രമിച്ചതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. അമ്മയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് 23കാരനായ അലന് ആനയുടെ കുത്തേറ്റതെന്ന് ദൃക്സാക്ഷി പറയുന്നു.
പ്രദേശവാസിയായ വിഷ്ണുവാണ് ബഹളം കേട്ട് ആദ്യം ഓടിയെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അലന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മാതാവ് വിജിയെയും മകൻ അലനെയും കാട്ടാന ആക്രമിച്ചത്. കാട്ടാന പിന്നീലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയായിരുന്നു കാട്ടാന ആക്രമിച്ചത്.
Read Also: പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
കാട്ടാന ആക്രമണത്തിൽ അമ്മ വിജിക്കും ഗുരുതരമായി പരുക്കേറ്റു. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിജി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. അമ്മയെയാണ് ആദ്യം കാട്ടാന ആക്രമിച്ചത്. ഇത് കണ്ട് അലൻ ഓടിയെത്തിയപ്പോഴേക്കും അലന് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Highlights : Man was killed in wild elephant attack while trying to save his mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here