Advertisement

SKN 40 കേരള യാത്ര; പുതിയ പാഠങ്ങളുമായി എസ്കെഎൻ വീണ്ടും കേരള വർമയിൽ

April 6, 2025
Google News 2 minutes Read
KERALA VARMA

നീണ്ടകാലത്തെ അധ്യാപന ജീവിതത്തിന്റെ ഓർമകളുമായി ആർ ശ്രീകണ്ഠൻ നായർ തൃശ്ശൂർ ശ്രീ കേരളവർമ കോളജിൽ. SKN ഫോർട്ടി കേരള യാത്രയുടെ ഭാഗമായായിരുന്നു കേരള വർമയിലെ സന്ദർശനം. എസ്കെഎൻ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ച കലാലയം.

അധ്യാപനകാലത്ത് ശ്രീകണ്ഠൻ നായരുടെ വിദ്യാർഥികളായിരുന്നവരുടെ ഒത്തുചേരലിനും കേരളവർമ സാക്ഷിയായി. എംഎൽഎമാരായ പി ബാലചന്ദ്രനും, വിഎസ് സുനിൽകുമാറും ഉൾപ്പെടെ പഴയ വിദ്യാർഥികൾ തങ്ങളുടെ ശ്രീകണ്ഠൻ മാഷിനൊപ്പം ചേർന്നു. ലഹരിക്കെതിരെ കേരള വർമ ഉയർത്തുന്നത് ഇടറാത്ത ശബ്ദമാണ്. കലാലയ യൂണിയനും വിദ്യാർഥി സംഘടനകളും അധ്യാപകരും ഒറ്റക്കെട്ടാണിവിടെ. അരുത് അക്രമം, അരുത് ലഹരി എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചു പറയുകയാണ് കേരള വർമ.

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരളയാത്രയുടെ രണ്ടാംഘട്ടത്തിന് ഇന്ന് തൃശ്ശൂരിൽ തുടക്കമായി. തെക്കേഗോപുര നടയിൽ നിന്ന് ആരംഭിച്ച യാത്രയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി.

വൈകുന്നേരം എങ്കക്കാട് നടക്കുന്ന ജനകീയ സദസോടെ തൃശ്ശൂർ ജില്ലയിലെ രണ്ടാം ദിനപര്യടനം അവസാനിക്കും. ഒന്നാംഘട്ട പര്യടനത്തിൽ നിന്ന് ലഭിച്ച ജനകീയ പിന്തുണയും കരുത്തും ഇന്ധനമാക്കിയാണ് SKN ഫോർട്ടി കേരള യാത്ര തുടരുന്നത്.

Story Highlights : Skn 40 kerala yatra second phase in thrissur kerala varma college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here