Advertisement

‘സുരേഷ് ഗോപിയുടെ കാറിൽ കുറേക്കാലം SPയുടെ തൊപ്പിയുണ്ടായിരുന്നു, ഭരത്ചന്ദ്രൻ ഇറങ്ങിപ്പോയോ എന്ന് അറിയില്ല’; ​ഗണേഷ് കുമാർ

April 7, 2025
Google News 2 minutes Read

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ പരിഹസിച്ച് മന്ത്രി കെബി ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരെ ​ഗസ്റ്റ്ഹൗസിൽ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് മന്ത്രി പ്രതികരണം. തെരഞ്ഞെടുപ്പിന് മുൻപേ അദേഹത്തെ കുറിച്ച് പറ‍ഞ്ഞതാണെന്നും ഇനി ഇപ്പോൾ അനുഭവിച്ചോയെന്നും മന്ത്രി പറഞ്ഞു. ഭരത്ചന്ദ്രൻ ഇറങ്ങിപ്പോയോ എന്ന് അറിയില്ലെന്നും കെബി ​ഗണേഷ് കുമാർ പറഞ്ഞു.

ഇപ്പോള്‍ എന്താ കുഴപ്പമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അദേഹത്തിന് അല്ല കുഴപ്പം തിരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയതെന്ന് മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായിട്ട് അറിയാവുന്നതായതുകൊണ്ട് തിരഞ്ഞെടുപ്പിന് മുന്‍പേ പറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. ഇനി തൃശൂകരുകാര്‍ക്ക് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത്ചന്ദ്രനായി അദേഹം അഭിനയിച്ചിരുന്ന സമയം അദേഹത്തിന്റെ കാറിന്റെ പിന്നില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പി ഉണ്ടായിരുന്നു. ഐപിഎസ് എന്ന് എഴുതിയിരുന്ന തൊപ്പി വെച്ചിട്ടുണ്ടായിരുന്നു. താമശക്കല്ല പറഞ്ഞത്. ഓര്‍മയുള്ള വേറെയാരോടെങ്കിലും ചോദിച്ചാല്‍ അറിയാം. തിരുവനന്തപുരത്തുള്ളവര്‍ക്ക് ഇതറിയാം” മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ആക്ഷൻ ഒക്കെ അവരോരുടെ ഇഷ്ടം കട്ട് പറയാൻ താൻ സംവിധായകനല്ലെന്ന് മന്ത്രി പറഞ്ഞു. കട്ട് പറയേണ്ടവർ ജനങ്ങളാണ്. അത് പറയുമെന്നും മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Story Highlights : Minister KB Ganesh Kumar mocked Suresh Gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here