തൊടുപുഴ ബിജു കൊലപാതകം; ‘ദൃശ്യം-4’ നടപ്പാക്കിയെന്ന് വിളിച്ചു പറഞ്ഞു, ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോഡ്

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. ‘ദൃശ്യം -4’ നടത്തിയെന്നായിരുന്നു കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് പറഞ്ഞത്. ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടായേക്കും. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് ഭാര്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം
വ്യക്തമാക്കി.
അതേസമയം, ശബ്ദത്തിന്‍റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകി.കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.
കഴിഞ്ഞ മാസമാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പിന്നീട് ഭാര്യ തൊടുപുഴ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളെ കണ്ടെത്തുന്നത്. ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പാർട്നർഷിപ് വേർപിരിഞ്ഞ ശേഷം നടന്ന തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തുകയായിരുന്നു.
Story Highlights : Thodupuzha biju murder case, call record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here