പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് അല്ലു അർജുനും ആറ്റ്ലീയും

പുഷ്‌പ 2, പത്താൻ എന്നീ ചിത്രങ്ങളുടെ മഹാവിജയത്തിന് ശേഷം അല്ലു അർജുനും ആറ്റ്ലീയും ഒന്നിക്കുന്ന പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ക്‌ചേഴ്‌സ്. ‘മാഗ്നം ഓപ്പസ്’ എന്ന് സൺ പിക്ക്‌ചേഴ്‌സ് വിശേഷിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൽ അയൺമാൻ, ട്രാൻസ്ഫോർമേഴ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് വിഎഫ്എക്സ് വർക്കുകൾ ചെയ്ത ലോസാഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെഗസി ഇഫെക്റ്റ്സ് ആണ് വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്.
സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ ബിഗ് ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുറത്തു വിട്ടിരിക്കുന്ന വിഡിയോയിൽ വിഎഫ്എക്സ് കോർഡിനേറ്റേഴ്‌സ് പറയുന്നത് തങ്ങൾ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചു, ഇന്നോളം ഇത്തരമൊരു സ്ക്രിപ്റ്റ് വായിച്ചിട്ടേയിലായെന്നാണ്.
അല്ലു അർജുന്റെ 43 ആം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ സൺ പിക്ചേഴ്സ് പുറത്തുവിട്ടത്. അല്ലു അർജുനൊപ്പം ആദ്യമായാണ് സൺ പിക്ക്‌ചേഴ്‌സ് ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതുവരെ ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചോ റിലീസ് ഡേറ്റിനെ കുറിച്ചോ അണിയറപ്രവർത്തകർ കൂടുതലായൊന്നും പുറത്തുവിട്ടിട്ടില്ല.
Read Also:അടുത്ത പാൻ ഇന്ത്യൻ സംരംഭവുമായി രാം ചരൺ
ഈ ചിത്രം എന്നും തന്റെ സ്വപ്നമായിരുന്നു എന്നും അതിനായി തിരക്കഥാ രചനയിൽ കുറച്ചധികം സമയം താൻ ഇൻവെസ്റ്റ് ചെയ്തു എന്നുമാണ് ആറ്റ്ലീ പറഞ്ഞത്. പുഷ്പ 2 വിന് ശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അല്ലു അർജുൻ അഭിനയിക്കുക എന്ന് റൂമറുകളുണ്ടായിരുന്നു എങ്കിലും ആറ്റ്ലീ ചിത്രത്തിന് ശേഷം മാത്രമാവും അല്ലു അർജുൻ ത്രിവിക്രത്തിനൊപ്പം വർക്ക് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.
Story Highlights :Allu Arjun and Atlee announced Pan World film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here