Advertisement

വിസ തട്ടിപ്പ് കേസ്; സനൽ ഇടമറുക് അറസ്റ്റിൽ പോളണ്ടിൽ അറസ്റ്റിൽ

April 8, 2025
Google News 1 minute Read
sanal edamuruk

യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. ഫിൻലാൻഡ് വിദേശകാര്യ മന്ത്രാലയം അറസ്റ്റ് സ്ഥിരീകരിച്ചു. ഒരു മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കാനുള്ള യാത്രയ്ക്കിടെ മാർച്ച് 28ന് പോളണ്ടിലെ വാർസോയിലെ മോഡ്ലിൻ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2020ലെ വിസത്തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വിസ നൽകിയില്ലെന്ന കേസിൽ ഇയാൾക്കെതിരെ കുറ്റപത്രം നൽകിയിരുന്നു. ഫിൻലാൻഡിലെ കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. മതനിന്ദ കേസില്‍ കുടുങ്ങിയ സനല്‍ പിന്നീട് ഇന്ത്യ വിടുകയും 2012 മുതല്‍ ഫിന്‍ലാൻഡില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു.

Story Highlights : Visa fraud case; Sanal Edamaruku arrested in Poland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here