Advertisement

അഴിമതി കേസില്‍ പിടിയിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

April 9, 2025
2 minutes Read
forest officer

അഴിമതി കേസില്‍ പിടിയിലായ തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയെന്ന കേസിലാണ് പൂജപ്പുര വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണിയാള്‍ സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയത്. അടുത്തമാസം 31നാണ് സുധീഷ് കുമാര്‍ വിരമിക്കുന്നത്.

Story Highlights :  Forest Range Officer Sudheesh Kumar, who was arrested in a corruption case, has been suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top