Advertisement

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി

April 9, 2025
Google News 2 minutes Read
veena

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമവിരുദ്ധമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ഏത്‌ ചികിത്സാ രീതിയും സ്വീകരിക്കാൻ ഓരോരുത്തർക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്, എന്നാൽ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങൾ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരുവിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രസവത്തിനിടെ അമ്മമാരുടെ മരണം രാജ്യത്ത് 97% ആയിരിക്കെ കേരളത്തിൽ 19 ശതമാനം മാത്രമാണ്.ഈ കുറവിന് കാരണം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയുള്ള ആരോഗ്യ ബോധ്യങ്ങളും ശാസ്ത്രീയമായ ഇടപെടലുകളുമാണന്നും അസ്മയ്ക്ക് സംഭവിച്ചത് പോലെ ഇനി മറ്റൊന്ന് ആവർത്തിക്കപ്പെടാൻ പാടില്ലന്നും മന്ത്രി കൂട്ടിച്ചേർന്നു. അതേസമയം, അക്യുപംഗ്ചറിന് ഈ സംഭവവുമായി ബന്ധമില്ലന്നും പ്രസവത്തിന് ആശുപത്രിയിൽ പോകണം എന്നാണ് തങ്ങളുടെ നിലപാടെന്നും ഇന്ത്യൻ അക്യുപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സിറാജുദ്ദീനുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് തുടരും.സിറാജുദ്ധീനെ പെരുമ്പാവൂരിലടക്കം എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.സിറാജുദ്ധീനുമായി മരണം സംഭവിച്ച ചട്ടിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Read Also: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽവിട്ടത്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ കൂട്ടായ്മകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം കൂട്ടായ്മകൾക്ക് എതിരെയും നിയമനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

Story Highlights : Health Minister says it was a premeditated murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here