Advertisement

വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

April 9, 2025
Google News 1 minute Read

ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ മുൻ നിർത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ (രാത്രി 11.20 ന് യാത്ര പുറപ്പെടും).

ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ). ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). ഇന്ന് വൈകിട്ട് 6 മണി മുതൽ സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Story Highlights : Special trains for vishu and tamil nadu newyear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here