ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു, എതിർത്തതോടെ കുളത്തിലേക്ക് തള്ളിയിട്ടു; ആറ് വയസുകാരന്റെ മരണം കൊലപാതകം

മാളയില്‍ നിന്ന് കാണാതായ ആറ് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അയല്‍വാസിയായ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജോജോ കുട്ടിയോട് മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും കുട്ടി എതിർത്തതോടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മാള മഞ്ഞളി വീട്ടില്‍ അജീഷിന്റെ മകനും യുകെജി വിദ്യാര്‍ത്ഥിയുമായ ആബേലിനെ കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സമീപപ്രദേശത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാള സ്വദേശി ജോജോ (20) ബൈക്ക് മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു.
Story Highlights : Death of six-year-old is a murder Mala, says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here