‘നയിക്കാൻ തല’; ചെന്നൈയെ ധോണി നയിക്കും, ഋതുരാജ് ഗെയ്ക്‌വാദ് പുറത്ത്

ഐപിഎല്ലിൽ ഇനിയുള്ള ചെന്നൈയുടെ മത്സരങ്ങൾ ധോണി നയിക്കും. ചെന്നൈ നായകൻ ഋതുരാജ് ഗേക് വാദ് പരുക്കിനെ തുടർന്ന് ഐപി എല്ലിൽ നിന്ന് പുറത്ത്. കൈമുട്ടിനേറ്റ ഒടിവ് കാരണം സ്ഥിരം നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപിഎല്ലിൽ നിന്ന് പുറത്തായതോടെ മഹേന്ദ്ര സിംഗ് ധോണിയെ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇനിയുള്ള മത്സരങ്ങൾ ധോണി നയിക്കും, സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
“കൈമുട്ടിന് പരുക്കേറ്റതിനെ തുടർന്ന് ഋതുരാജ് ഗെയ്‌ക്‌വാദ് ഐപിഎല്ലിൽ നിന്ന് പുറത്തായി. എംഎസ് ധോണി ക്യാപ്റ്റനായി ചുമതലയേൽക്കും,” ഫ്ലെമിംഗ് ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജോഫ്ര ആർച്ചറിന്റെ ഷോർട്ട് ബോൾ കയ്യിൽ തട്ടി ഗെയ്ക്‌വാദിന് പരുക്കേൽക്കുകയായിരുന്നു.
ധോണിയുടെ നേതൃത്വത്തില്‍ സിഎസ്‌കെ 5 ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാംപ്യന്‍സ് ലീഗ് ട്രോഫികളും നേടിയിട്ടുണ്ട്. 2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈന്‍സിനെതിരായ മത്സരത്തിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്.
Story Highlights : IPL 2025 Dhoni will lead chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here