Advertisement

SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു; ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ നൂറുകണക്കിന് ആളുകള്‍

April 10, 2025
Google News 2 minutes Read
SKN40 (1)

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ലഹരിക്കെതിരായ പോരാട്ടത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേരും.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നാണ് ജില്ലയിലെ യാത്രയുടെ തുടക്കം. അവിടെനിന്ന് ജനങ്ങളുമായി സംവദിച്ച് പെരിന്തല്‍മണ്ണ ബൈപ്പാസ് വാക്ക് വേയിലേക്ക്. ശേഷം പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ലഹരിക്കെതിരെ ഒരു ഗോളില്‍ ഒത്തുചേരാം എന്ന പരിപാടിയിലേക്ക്. 11.30 ഓടെ മക്കര പറമ്പില്‍ നടക്കുന്ന കുടുംബശ്രീയുടെ ഫെസ്റ്റിലേയ്ക്ക് എസ് കെ എനും സംഘവുമെത്തും. ഉച്ചയ്ക്കുശേഷം എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തും.

രാത്രി ഏഴുമണിക്ക് എസ്‌കെഎന്‍40 യുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന നൈറ്റ് വാക്കുമുണ്ട്. നൂറുകണക്കിന് വനിതകള്‍ ലഹരിക്കെതിരെ മാതൃശക്തി തീര്‍ക്കും.

Read Also: SKN 40 കേരള യാത്ര; പാലക്കാട് ജില്ലാ പര്യടനം പൂർത്തിയായി

ഇന്നലെ, പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയായിരുന്നു. ഇന്നലെ വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്ത് നിന്ന് ഗുഡ് മോര്‍ണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയോടെയാണ് യാത്ര തുടങ്ങിയത്. വാണിയംകുളത്തും ചെര്‍പ്പുളശ്ശേരിയിലും യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരെത്തി.

ഉച്ചയ്ക്കുശേഷം മണ്ണാര്‍ക്കാട് എത്തിയ യാത്രയ്ക്ക് പിന്തുണയുമായി കുടുംബശ്രീ, അംഗന്‍വാടി വര്‍ക്കേഴ്‌സ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കേഴ് എന്നിവരും എത്തി. പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കേരള യാത്ര മണ്ണാര്‍ക്കാട് സമാപിക്കും. നാളെ മലപ്പുറം ജില്ലയിലാണ് കേരള യാത്ര.

Story Highlights : SKN40 Kerala Yathra in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here