SKN 40 കേരള യാത്ര; പാലക്കാട് ജില്ലാ പര്യടനം പൂർത്തിയായി

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന SKN 40 കേരള യാത്രയുടെ പാലക്കാട് ജില്ലാ പര്യടനം പൂർത്തിയായി. വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്ത് നിന്ന് ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയാണ് ഇന്നത്തെ യാത്ര തുടങ്ങിയത്. വാണിയംകുളത്തും ചെർപ്പുളശ്ശേരിയിലും യാത്രയ്ക്ക് ഐക്യദാർഢ്യവുമായി നിരവധി പേരെത്തി.
ലഹരി എന്ന മഹാവിപത്തിനെതിരെ കൈ മെയ് മറന്ന് പോരാടാൻ കേരളം ആകെ ഒന്നിക്കുകയാണ്. എസ്കെഎൻ 40 ജനകീയ യാത്രയുടെ രണ്ടാം ദിനവും വൻ ജനപങ്കാളിത്തം. വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒറ്റപ്പാലത്തുനിന്ന് ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയാണ് തുടക്കം. പാരമ്പരാഗത കലാരൂപമായ തിറയാട്ടത്തോടെ വരവേൽപ്പ്.
ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്ത് ലഹരി എന്ന മഹാവിപത്തിനെക്കുറിച്ച് ജനങ്ങൾ എസ്കെഎന്നുമായി സംവദിച്ചു. തുടർന്ന് കന്നുകാലി ചന്ത സ്ഥിതിചെയ്യുന്ന വാണിയംകുളത്ത്. വ്യാപാരി വ്യവസായി പ്രതിനിധികളും ,ഓട്ടോ ഡ്രൈവർമാരും,നാട്ടുകാരും അടക്കം ലഹരിക്കെതിരെ അണിചേരാൻ വാണിയംകുളത്ത് എത്തി. തുടർന്ന് ചെറുപ്പുളശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ തുറന്ന മൈതാനത്ത് ലഹരിക്കെതിരെ നാടിന്റെ പ്രഖ്യാപനം.
ഉച്ചയ്ക്കുശേഷം മണ്ണാർക്കാട് എത്തിയ യാത്രയ്ക്ക് പിന്തുണയുമായി കുടുംബശ്രീ, അംഗൻവാടി വർക്കേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കേഴ് എന്നിവരും എത്തി. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കേരള യാത്ര മണ്ണാർക്കാട് സമാപിക്കും. നാളെ മലപ്പുറം ജില്ലയിലാണ് കേരള യാത്ര.
Story Highlights : SKN 40 Kerala yatra Palakkad ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here