Advertisement

സിഎംആര്‍എല്‍ – എക്സാലോജിക് കരാര്‍: കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി

April 11, 2025
2 minutes Read
exalogic

സിഎംആര്‍എല്‍ – എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. എസ്എഫ്‌ഐഒയുടെ കുറ്റപത്രം സ്വീകരിച്ചുകൊണ്ട് കോടതി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്.

കമ്പനി നിയമത്തിലെ 628 വകുപ്പ് കോടതി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. ബാലന്‍സ് ഷീറ്റ് സംബന്ധിച്ച കുറ്റമാണ് വിചാരണക്കോടതി ഒഴിവാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് വിട്ടു.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിചാരണ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ലെന്നും കോടതി പറയുന്നു. വിചാരണ കമ്പനി നിയമത്തിലെ നടപടിക്രമങ്ങള്‍ അനുസരിച്ചാണ്. എസ്എഫ്ഐഒ കംപ്ലൈന്റ് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ കോടതില്‍ നല്‍കിയത് അന്തിമ അന്വേഷണ റിപ്പോര്‍ട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. കേസിന് നമ്പര്‍ ഇടുകയാണ് ആദ്യം ചെയ്യുക. ശേഷം, ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ നാല് കമ്പനികളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ എസ്എഫ്ഐഒ നീക്കങ്ങള്‍ക്ക് കരുത്തുപകരും.

Story Highlights : CMRL – ​​Exalogic contract: Court finds sufficient evidence to consider it a crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top