Advertisement

ചൂടപ്പം പോലെ വിറ്റഴിഞ്ഞു, ആറ് മാസം കൊണ്ട് വിറ്റത് 20,000 യൂണിറ്റ്; ഇന്ത്യൻ വിപണിയിൽ എംജിയുടെ വിൻഡ്‌സർ ഇവിയുടെ കുതിപ്പ്‌

April 11, 2025
Google News 2 minutes Read

ഇന്ത്യൻ വിപണിയിൽ ചൂടുപിടിച്ച് എംജിയുടെ വിൻഡ്‌സർ ഇവി. 6 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ 20,000 യൂണിറ്റ് വിൽപ്പന നേടി റെക്കോർഡിട്ടിരിക്കുകയാണ് എംജിയുടെ വിൻഡ്‌സർ ഇവി. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇലക്ട്രിക് വാഹനമായി എംജിയുടെ വിൻഡ്‌സർ മാറി. 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് എംജിയുടെ ഇലക്ട്രിക് വാഹനത്തിന്റെ വിപണി വില.

ബാറ്ററി വാടകയ്‌ക്ക് എടുക്കുന്ന BaaS സംവിധാനമാണ് തിരഞ്ഞെടുക്കുകയെങ്കിൽ 9.99 ലക്ഷം രൂപ നൽകി വാഹനം സ്വന്തമാക്കാം. എന്നാൽ കിലോമീറ്ററിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന 3.50 രൂപ വാടക നൽകേണ്ടിവരുംയ. മൂന്ന് വേരിയന്റിലായാണ് വാഹനം വിപണിയിലെത്തിച്ചിരുന്നത്. 13,99,800 രൂപ വിലവരുന്ന എക്സൈറ്റ്, 14,99,800 രൂപ വരുന്ന എക്സ്ക്ലുസീവ്, 15,99,800 രൂപ വരുന്ന എസെൻസ് എന്നിവയാണ് വിപണിയിൽ എംജി അവതരിപ്പിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വാഹനം വാ​ഗദാനം ചെയ്തത്.

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാകും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ വാഹനത്തിന്റെ സവിശേഷകളാണ്. കൂടാതെ 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, പനോരമിക് ഗ്ലാസ് റൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും എംജി വിൻഡ്‌സർ ഇവിയിലെ പ്രധാന ഫീച്ചറുകളായെത്തുന്നു.

Story Highlights : MG Windsor EV Secures Another Sales Milestone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here