തരംഗമായി തലയുടെ ‘ഗുഡ് ബാഡ് അഗ്ലി’; ശ്രദ്ധനേടി പ്രിയാ വാര്യർ

മലയാളി താരം പ്രിയാവാര്യര്‍ തമിഴകത്ത് തരംഗം സൃഷ്ടിക്കുകയാണോ? കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകളിൽ നിറയുകയാണ് നടി. അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലാണ് പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന കഥാപാത്രമായി പ്രിയാ വാര്യര്‍ എത്തിയിരിക്കുന്നത്. ചിത്രം ഹിറ്റായി മാറിക്കൊണ്ടിരിക്കെ സോഷ്യല്‍ മീഡിയയിലും പ്രിയാ വാര്യര്‍ തരംഗം സൃഷ്ടിക്കുകയാണ്.
Read Also: ‘ഹത്തനെ ഉദയ'(പത്താമുദയം); ടീസർ പുറത്ത്
അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ റിലീസ് കേന്ദ്രങ്ങളിലെല്ലാം തംരംഗമായി മുന്നേറുന്നതിനിടയിലാണ് അജിത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയാ വാര്യര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ആരാധികകൂടിയായ തനിക്ക് താങ്കളോടൊപ്പം ഒരു സോങില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നാണ് പ്രിയാ വാര്യര്‍ എക്‌സില്‍ കുറിച്ചത്. ഇപ്പോഴിതാ അജിത്ത് ചിത്രത്തില്‍ പ്രിയ വാര്യര്‍ നിത്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ അഡാര്‍ ലൗ എന്ന ഒറ്റചിത്രത്തിലൂടെ വൈറലായ താരമായിരുന്നു പ്രിയാവാര്യര്‍. നടന്‍ ധനുഷ് സംവിധാനം ചെയ്ത ‘നാവുക്കു മേല്‍ എന്നടി കോപം’എന്ന ചിത്രത്തിലൂടെയാണ് പ്രിയാ വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അജിത്ത് ചിത്രം തമിഴകം ഏറ്റെടുത്തതോടെ പ്രിയാ വാര്യരും തമിഴില്‍ ഭാഗ്യ താരമാവുകയാണ്. പ്രിയാവാര്യര്‍ക്ക് പുറമെ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമാണ്.തൃഷ, ഉഷ ഉതുപ്പ്, പ്രഭു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്.
അജിത്ത് നായകനായി എത്തിയ വിടാമുലര്‍ച്ചി ബോക്‌സ് ഓഫീസില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ നിരാശരായ ആരാധകര്‍ക്ക് പുത്തന്‍ ആവേശമാണ് ‘ഗുഡ് ബാഡ് അഗ്ലി’ നല്‍കിയത്. ഗുഡ് ബാഡ് അഗ്ലി ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ഉള്ള ചിത്രമെന്നാണ് വിലയിരുത്തല്‍. അധോലോക സംഘങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് ഗുഡ് ബാഡ് അഗ്ലിയിലെ പ്രമേയം. ആക്ഷനും കോമഡിയും ഒക്കെ ചേര്‍ന്നുള്ള ഗുഡ് ബാഡ് അഗ്ലി തീര്‍ത്തും ഒരു അജിത്ത് ഷോയാണ്.
Story Highlights : Priya Varrier is gaining attention in Kollywood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here