Advertisement

‘ലഹരിയുടെ ഉറവിടം കണ്ടെത്താൻ രംഗത്തിറങ്ങണം’; SKN 40 യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാദിഖലി ശിഹാബ് തങ്ങൾ

April 11, 2025
Google News 2 minutes Read

‘ലഹരിയുടെ ഉറവിടം കണ്ടെത്താൻ രംഗത്തിറങ്ങണം’; SKN 40 യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാദിഖലി ശിഹാബ് തങ്ങൾ

ലഹരിക്കും അക്രമത്തിനുമെതിരെ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് വീട്ടിലെത്തിയ കേരളയാത്രയെ അദ്ദേഹം സ്വീകരിച്ചു.

“ലഹരിയുടെ ഉറവിടം കണ്ടെത്തി അതിനെ നശിപ്പിക്കാൻ ഓരോരുത്തരും രംഗത്തിറങ്ങണം,” എന്നായിരുന്നു സാദിഖലി തങ്ങളുടെ ആഹ്വാനം. ലഹരിക്കെതിരെ നാടൊന്നാകെ അണിനിരക്കുന്ന കാഴ്ചയാണ് SKN 40 -ലൂടെ കാണാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SKN 40 മലപ്പുറം ജില്ലയിൽ പര്യടനം തുടരുകയാണ്. ഇന്ന് രാവിലെ ഏഴുമണിക്ക് വേങ്ങര സബാഹ് സ്ക്വയറിൽ നിന്ന് യാത്ര ആരംഭിച്ചു. വൈകിട്ട് 3.30ഓടെ മലപ്പുറത്തിന്റെ തലയെടുപ്പായ മഅ്ദിൻ അക്കാദമിയിൽ വിദ്യാർത്ഥികളുമായി സംവദനം നടക്കും. രാത്രി 7 മണിക്ക് ആലത്തൂർ പടിയിൽ നടക്കുന്ന നാട്ടുകൂട്ടത്തിന് ശേഷം, മേൽമുറി സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ യാത്ര സമാപിക്കും.

Story Highlights : Sadiq Ali Shihab Thangal expresses solidarity with SKN 40 Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here