SKN 40 ലഹരി വിരുദ്ധ കേരള യാത്ര; മലപ്പുറം ജില്ലയിലെ പര്യടനം രണ്ടാം ദിനം

ലഹരിക്കും അക്രമത്തിനുമെതിരെ 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരളയാത്ര SKN 40 മലപ്പുറം ജില്ലയിൽ പര്യടനം തുടരുന്നു. ഇന്ന് രാവിലെ ഏഴുമണിക്ക് വേങ്ങര സബാഹ് സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബസ് സ്റ്റാൻഡിലും കുറ്റാളൂർ എ എം എൽ പി സ്കൂളിലും എത്തും. പിന്നീട് കാരാത്തോട് ജി എം എൽ പി സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
വൈകിട്ട് 3.30 ഓടെ മലപ്പുറത്തിന്റെ തലയെടുപ്പായ മഅ്ദിൻ അക്കാദമിയിൽ വിദ്യാർത്ഥികളുമായി സംവദിക്കും. രാത്രി 7 മണിക്ക് ആലത്തൂർ പടിയിൽ നടക്കുന്ന നാട്ടുകൂട്ടത്തിനുശേഷം മേൽമുറി സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സമാപിക്കും. ലഹരിക്കെതിരെ ഒന്നായി നീങ്ങാമെന്ന പ്രതിജ്ഞ ആയിരങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങും.
Story Highlights : SKN 40 Anti-Drug Kerala Yatra: Day Two in Malappuram District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here