Advertisement

മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

April 12, 2025
1 minute Read
qatar

മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂർ തലക്കടത്തൂർ ഓവുങ്ങൽ സ്വദേശി പൂച്ചേങ്ങൽ ഹാരിസ്(38) ആണ് ദോഹയിൽ മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. പൂച്ചേങ്ങൽ കുഞ്ഞിരായിന്റെയും മറിയമുവിന്റെയും മകനാണ്.ആദിലയാണ് ഭാര്യ.സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

Story Highlights : Malappuram native dies of heart attack in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top