Advertisement

SKN40 കേരള യാത്ര; മലപ്പുറം ജില്ലയിലെ പര്യടനം മൂന്നാം ദിവസത്തിലേയ്ക്ക്

April 12, 2025
Google News 1 minute Read

ലഹരിയ്ക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരള യാത്ര മലപ്പുറം ജില്ലയിൽ മൂന്നാം ദിവസത്തിലേയ്ക്ക്. രാവിലെ ഏഴ് മണിയ്ക്ക് മഞ്ചേരിയിൽ നിന്നാണ് തുടക്കം. ഇന്ദിരാ ഗാന്ധി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര 8.30 ഓടെ മഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ എത്തും.അവിടെ വെച്ച് ഗ്യാലക്സി തെക്കും പുറം ഫിഫ മഞ്ചേരിയുടെ ജേഴ്സി ലോജിംഗ് നടക്കും.

11 മണിയ്ക്ക് വണ്ടൂർ സഹ്യ കോളേജിൽ എസ്.കെ.എൻ വിദ്യാർത്ഥികളുമായി സംവദിക്കും. ഉച്ചയ്ക്ക് ശേഷം ചുങ്കത്തറ മാർത്തോമ കോളേജിലും ശേഷം കൊണ്ടോട്ടി കൊട്ടുകര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലും ലഹരിയ്ക്കെതിരെയുള്ള സന്ദേശവുമായി കേരളയാത്ര എത്തിചേരും. മലപ്പുറത്ത് സമാപിച്ച ശേഷം നാളെ വയനാട്ടിലാണ് പര്യടനം.

കേരള യാത്രയ്ക്ക് മലപ്പുറം ആലത്തൂർ പടിയുടെ ഹൃദയം നിറഞ്ഞ ഐക്യദാർഢ്യമാണ് ലഭിച്ചത്. SKN ഫോർട്ടിയുടെ സമാപന സമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകളെ എത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. മേൽമുറി ഫുട്ബോൾ ഗ്രൗണ്ടിൽ ലഹരിയുടെ ഇരുട്ടിൽ നിന്ന് നാട്ടിൽ വെളിച്ചം നിറയ്ക്കുമെന്ന് ഓരോ മനുഷ്യരുടെയും പ്രതിജ്ഞ.

Story Highlights : SKN 40 Kerala Yatra Malappuram District 3rd day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here