‘ഇവിടെ ക്രൈസ്തവ സ്നേഹം ക്യാപ്സൂൾ വിളമ്പുന്ന സംഘപരിവാറിന്റെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു’: കെ സി വേണുഗോപാൽ

ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. അനുമതി നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം. അനുമതി നിഷേധിച്ചതിൽ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചു.
നിലമ്പൂർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശയക്കുഴപ്പം ഇല്ല. നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടനെ സ്ഥാനാർഥി വരും. ഇന്നത്തെ പ്രധാന വിഷയം ഡൽഹിയിൽ ഓശാന തിരുന്നാൾ പ്രദക്ഷിണം തടഞ്ഞതാണ്. ഡൽഹി പൊലീസ് പ്രദിക്ഷണം തടയാൻ കാരണം എന്ത് ?
മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബിൽ മുസ്ലിംങ്ങൾക്കെതിരെ, നാളെ ക്രിസ്ത്യാനികൾക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാർ അജണ്ട.
ഇവിടെ ക്രൈസ്തവ സ്നേഹം ക്യാപ്സൂൾ വിളമ്പുന്ന സംഘ പരിവാർ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടിൽ ഭരണഘടന നിലനിൽക്കണം. ഡൽഹിയിൽ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
Story Highlights : K C Venugopal Delhi church issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here