പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചു; യുവ പാസ്റ്റർ അറസ്റ്റിൽ

പോക്‌സോ കേസ് പ്രതിയായ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് ആണ് മൂന്നാറിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ബലാത്സംഗം ചെയ്തെന്നതാണ് കേസ്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
11 മാസങ്ങള്‍ക്കുശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. 17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിലെ കിങ്സ് ജനറേഷൻ സഭയിലെ പാസ്റ്ററാണ് 37കാരനായ ഇയാള്‍.
Story Highlights : pastor arrested for molesting minor girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here