റിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ ; എം. പത്മകുമാറിൻ്റെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മുംബൈ,കൂർഗ് ,കണ്ണൂർ തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണു പൂർത്തിയാക്കിയത്. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസറും, പ്രൊജക്റ്റ് ഹെഡ്ഡും നിഖിൽ .കെ. മേനോനാണ്.
Read Also: ‘മേനേ പ്യാർ കിയ’;ഒഫീഷ്യൽ പോസ്റ്റർ പുറത്ത്
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള റിയലിസ്റ്റിക്ക് ക്രൈം ത്രില്ലറാണ് ഈ ചിത്രം. സി.ഐ. അൻഷാദിൻ്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഷാജി മാറാട് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.ബൈജു സന്തോഷ് വിനീത് തട്ടിൽ, ഷാജു ശ്രീധർ,തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് വിനോദ് സാഗർ, എന്നിവരും , അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ എസ്. പൂജാരി,ബേബി മിത്രാ സഞ്ജയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഷിബു ചക്രവർത്തി സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം,കലാസംവിധാനം – സാബുറാം ,മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റ്യും – ഡിസൈൻ- അയിഷസഫീർസേട്ട്,നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട് ,സഹ സംവിധാനം – ആകാശ് എം കിരൺ, ചന്ദ്രശേഖരൻ, ,സജി മുണ്ടൂർ, ഉണ്ണി വരദം,ഫിനാൻസ് കൺട്രോളർ – ആശിഷ്പാലാ ,പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ ആസാദ്, അനിൽ നമ്പ്യാർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ ,പ്രൊഡക്ഷൻ കൺട്രോളർ -പ്രവീൺ.ബി.മേനോൻ ,വാഴൂർ ജോസ്.
Story Highlights : The shooting of the film has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here