Advertisement

‘പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിങ്ങൾക്ക് അവകാശങ്ങൾ ലഭിക്കും, ഇതാണ് യഥാർത്ഥ സാമൂഹിക നീതി’: പ്രധാനമന്ത്രി

April 14, 2025
Google News 1 minute Read

കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്ന് പ്രധാനമന്ത്രി. പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല.

വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നുവെങ്കിൽ അത് ഉപകാരപ്പെടും ആയിരുന്നു. പക്ഷേ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ഭൂമാഫിയയ്ക്ക്.

പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർക്കാരിന്റെ നയ തീരുമാനങ്ങൾ അംബേദ്കറിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ്.

2014 – ലിന് മുൻമ്പ് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. ഇന്നത് 150 എണ്ണമായി. കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചു. അധികാരം നേടുന്നതിനായി കോൺഗ്രസ് ഭരണഘടനയെ ആയുധമാക്കി മാറ്റി.

കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡറുകളിൽ സംവരണം നൽകി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു.അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി വിമർശിച്ചു.

Story Highlights : Narendra Modi on Waqqf amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here