Advertisement

കേരളത്തിന് റെയിൽവേയുടെ വിഷു കൈനീട്ടം; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

April 14, 2025
Google News 2 minutes Read
indian railway

കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു റെയിൽവേ. ഉത്സവകാലത്ത് യാത്രക്കാരനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ ആണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.

എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.

Story Highlights : Railways extends Vishu support to Kerala; Special train sanctioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here