Advertisement

ഖത്തർ ഫാമിലി ഡേ, യാത്രാ ടിക്കറ്റ് നിരക്കിൽ ഇളവുമായി ഖത്തർ എയർവെയ്‌സ്

April 15, 2025
Google News 1 minute Read

ഏപ്രിൽ 15 ഖത്തർ കുടുംബദിനമായി ആഘോഷിക്കുന്നതിനെ തുടർന്ന് ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് ഒരു ദിവസത്തെ എക്സ്ക്ലൂസീവ് സേവിംഗ്സ് ഓഫർ പ്രഖ്യാപിച്ചു. ഇന്ന് (ചൊവ്വാഴ്ച) ബുക് ചെയ്യുന്ന പ്രീമിയം, ഇക്കണോമി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു.

2025 സെപ്റ്റംബർ 30 വരെയുള്ള യാത്രയ്ക്കായി ഏപ്രിൽ 15 ന് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് നിരക്കിളവ് ബാധകമാവുക. യാത്രക്കാർക്ക് ഇന്ന് തന്നെ പ്രിവിലേജ് ക്ലബ്ബിൽ ചേരാനും 4,000 ബോണസ് ഏവിയോസ് പോയിന്റുകൾ വരെ നേടാനുമുള്ള അവസരവും ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights : Family Day Offer: Qatar Airways Discounted Ticket Rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here