മുതലപ്പൊഴിയിലെ മണല്‍ മൂടല്‍: മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍

മുതലപ്പൊഴി ഹാര്‍ബറില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍. ഇന്ന് സിഐടിയു ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസ് ഉപരോധിക്കും. ഫിഷറീസ് മന്ത്രിക്ക് കത്തയക്കാനും സമര സമിതി തീരുമാനിച്ചു.
മണ്ണ് നിറഞ്ഞ് പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ മത്സ്യത്തൊഴിലാളികള്‍ ഈ പ്രശ്‌നം മുന്‍കൂട്ടി പറഞ്ഞതാണ്. പക്ഷെ ഡ്രഡ്ജിംഗിന് കരാര്‍ എടുത്തിരുന്ന അദാനി ഗ്രൂപ്പ് പിന്മാറിയതോടെ മണ്ണ് നീക്കം കാര്യക്ഷമമായിട്ടില്ല. പ്രതിഷേധിക്കുമ്പോള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുമെങ്കിലും ഫലപ്രദമായിരുന്നില്ല. 8 മീറ്റര്‍ ആഴത്തില്‍ അടഞ്ഞിട്ടുള്ള മണല്‍ ഈ രീതിയില്‍ നീക്കിയാല്‍ മഴക്കാലത്തിനു മുമ്പ് പോലും പൊഴി സാധാരണ നിലയില്‍ ആകില്ല.
മെയ് മുതല്‍ സെപ്റ്റംബര്‍ മാസം വരെ മത്സ്യമേഖലക്ക് ചാകരയാണ്. കൂടുതല്‍ മീനുകള്‍ കിട്ടുന്ന കാലം. കടലില്‍ പോകാനായില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. സര്‍ക്കാര്‍ നടപടികള്‍ക്കായി മൂന്ന് ദിവസം കാത്തിരിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കാനും സമരസമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
Story Highlights : Fishermen to intensify strike demanding removal of sand accumulation in Muthalapozhi Harbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here