Advertisement

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

April 15, 2025
2 minutes Read

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്.

Read Also: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ചു ; ഹോട്ടലുടമ അറസ്റ്റിൽ


പളളി അധികൃതർ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലായത്. പള്ളിയുടെ പരിസരത്ത് നിന്നാണ് അധികൃതർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. വിലകൂടിയ ഫോണുകളും എയർപോഡുകളും അടക്കം പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലനിൽക്കുന്നതായും പൊലീസ് പറയുന്നു.

Story Highlights : Suspect arrested for stealing pilgrims’ mobile phones at Malayattoor Church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top