കെ എം എബ്രഹാമിനും എം ആർ അജിത്കുമാറിനും സംരക്ഷണം; വിശ്വസ്തരെ പിന്തുണച്ചു മുഖ്യമന്ത്രി

കിഫ്ബി സിഇഒ കെ എം എബ്രഹാമിനെയും എഡിജിപി എം ആർ അജിത്കുമാറിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എം എബ്രഹാമിനെതിരെ നിയമപരമായ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടിയെത്തുമ്പോൾ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എം എബ്രഹാം കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിമ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ മൊഴിയിൽ എം ആർ അജിത്കുമാറിനെതിരെയുള്ള ഡിജിപിയുടെ ശിപാർശയെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചിരുന്നു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്നായിരുന്നു ഡിജിപിയുടെ ശിപാർശ. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ.
Story Highlights : CM Protects KM Abraham and MR Ajithkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here